തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കേരളീയം പരിപാടിയുടെസംഘാ ടക ഓഫീസ് ആക്കി ബോർഡുകൾ വച്ചു കൈയേറിയത് ഒരിക്കലും നീതീകരിക്കാൻ കഴിയാത്തത് ആണെന്നും, ജനങ്ങൾ വോട്ടു നൽകി വിജയിപ്പിച്ചു എം എൽ എ മാരും, മന്ത്രിയും ആക്കിയത് ഹിന്ദു ക്ഷേത്രങ്ങളെ കൈ യ ടക്കാനുള്ള അധികാരമായി കണക്കാക്കരുതെന്നും കുമ്മനം രാജശേഖരൻ. പൂജപ്പുര സരസ്വതി മണ്ഡപം കൈയ്യടക്കി കേരളീയം ബോർഡ് വച്ചതിനെതിരെ നടന്ന പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനെ ഒരിക്കലും ആർക്കും ന്യായീകരിക്കാൻ കഴിയില്ല. വളരെ പവിത്രമായ പുണ്യ സ്ഥലം ആണ് പൂജപ്പുര സരസ്വതി മണ്ഡപം. ഹിന്ദുക്കളുടെ ദൈവിക ഭക്തിയുടെയും, വിശ്വാസ പ്രമാണങ്ങളുടെയും നേരെ ഉള്ള കടന്നു കയറ്റം ആണി തെന്നു അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരം സംഭവങ്ങൾക്കെതിരെ അതി ശക്തമായ ഹിന്ദു വികാരം ഉയരണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.