തൃശൂര്‍ : ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റത്തൂരിലെ ബേക്കറി അടച്ചുപൂട്ടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഈ ബേക്കറിയില്‍നിന്നു ഷവര്‍മ കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായതിന്‍റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.