വെള്ളറട: കാരമൂടിനു സമീപം ആനപ്പാറയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ വീടുകളിലെ കിണര്‍ വെള്ളത്തില്‍ പെട്രോളിന്റെ അംശം. പമ്പിനോട് ചേര്‍ന്ന തല്‍ഹത്ത്, രാജേന്ദ്രന്‍ എന്നിവരുടെ കിണറുകളിലാണ് പെട്രോളിന്‍റെ സാന്നിധ്യം മൂലം കുടിവെള്ളം ഉപയോഗശൂന്യമായത്. പമ്പിനോട് ചേര്‍ന്ന് താമസിക്കുന്ന ഡേവിയുടെ കിണറിലും പെട്രോളിന്‍റെ അംശം കണ്ടതോടെ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. പമ്പില്‍ നിന്ന് ഇന്ധനചോര്‍ച്ച ഒന്നുമില്ലെന്നാണ് പമ്പ് ഉടമ പറയുന്നത്. നാട്ടുകാര്‍ ഹെല്‍ത്ത് അധികൃതര്‍ക്കും വെള്ളറട പൊലീസിലും പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. കുടിവെള്ളത്തില്‍ കലരുന്ന പെട്രോളിന്റെ അംശം എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്ന് വാര്‍ഡ് അംഗം കെ.ജി. മംഗള്‍ദാസ് ആവശ്യപ്പെട്ടു.