കൊച്ചി : എറണാകുളത്ത് പുത്തന്‍കുരിശിന് അടുത്ത് വണ്ടിപ്പേട്ടയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.പിറവം സ്വദേശി വിനോജ് ആണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയ്ക്കായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കുപറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ജോലിക്ക് പോകുകയായിരുന്നു വിനോജ്. മത്സ്യം കയറ്റി വന്ന പിക്ക് അപ്പ് ഓട്ടോയുമായാണ് കൂട്ടിയിടിച്ചത്.