(അജിത് കുമാർ.ഡി)
തിരുവനന്തപുരം:- പന്നിപനിയുടെ പാശ്ചാത്തലത്തിൽ ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിന് അകത്തേകും പുറത്തേക്കും പന്നികൾ , പന്നിമാംസം, പന്നിമാംസ ഉല്പ്പന്നങ്ങൾ, പന്നിക്കാഷ്ഠം, എന്നിവ കൊണ്ട് പോകുന്നതിന് മ്യഗ സംരക്ഷണവകുപ്പ് നിരോധനം ജനുവരി മാസം വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ട് പോകുന്നതിന് കർശന നിയന്ത്രണവും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കളിയിക്കാവിള പാറശ്ശാല അതിർത്തി ചെക്ക്പോസ്റ്റു ങ്ങളിൽ കൂടി പന്നിക്കടത്ത് നടത്തുന്നവരെ നീരീക്ഷിക്കുകയും അതിർത്തികളിൽ കടത്തികൊണ്ടുവരുന്ന പന്നികൾ അസുഖ ബാധിതരാണോ എന്ന് പരിശോധിക്കാൻ മൃഗസംരക്ഷണ ആരോഗ്യവകുപ്പിലുള്ള വെറ്റിനറി ഡോക്ടർ അടക്കം ഉള്ള ഉദ്യോഗസ്ഥരും ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് കർശന പരിശോധനകൾ ആണ് നടത്തി വരുന്നതും. കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ നിന്നുംTN72CZ9726 മിനിലോറിയിൽ അനധികൃതമായി ഒളിപ്പിച്ച് കടത്തിയ പന്നികളെ അധികൃതർ പിടികൂടി ചെക്ക്പോസ്റ്റ് ഓഫീസിലെ മുറിയിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ വാഹനത്തിന്റെ രേഖകളും മറ്റും വിശദ പരിശോധന നടത്തുന്നതിനിടയിൽ ആ തക്കം നോക്കി പന്നി ലോറിയിൽ വന്നവർ
അധ്യക്യതരെ വെട്ടിച്ച് ലോറിയുമായി തിരുവനന്തപുരം ഭാഗത്തേക്ക് കടന്ന് കളയുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ ആർ സി ബുക്കടക്കം ഉള്ള രേഖകൾ ചെക്ക്പോസ്റ്റ് ഉദോഗ്യസ്ഥർ പരിശോധിക്കുന്നതിനിടയിൽ അവർ കടന്നുകളയുകയാണ് ഉണ്ടായത്. നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ പിടിക്കുന്ന പന്നികളെ ചെക്ക്പോസ്റ്റ് ഓഫീസികളിൽ സൂക്ഷിക്കുന്നതിൽ മതിയായ സംവിധാനം ഇല്ലത്തത് ഉദ്യോഗസ്ഥരെ ത്രിശങ്ക �