പത്തനംതിട്ട: ശബരിമലയില്‍ ഡോളിയില്‍ നിന്ന് താഴെ വീണ് തീര്‍ത്ഥാടകയ്ക്ക് പരിക്ക്. കര്‍ണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52 ) ആണ് പരിക്കുപറ്റിയത് .സന്നിധാനത്തേയ്ക്കുള്ള യാത്രയിലാണ് ഡോളിക്കാരുടെ കാല്‍ വഴുതി വീണത്. തുടര്‍ന്ന് മഞ്ജുളയെ ആംബുലന്‍സില്‍ പമ്ബയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡോളിയില്‍ നിന്നും നിലത്ത് വീണ മഞ്ജുളയുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
സംഭവത്തില്‍ കേസെടുത്ത പോലീസ് ഡോളി ചുമന്ന നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും നാല് പേര്‍ക്കും വൈദ്യപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.