തിരുവനന്തപുരം :- നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നായ ഇടവക്കോട്, ഐശ്വര്യ നഗർ പ്രദേശങ്ങളിലെ ജനങ്ങളെ നിത്യ ദുരിതത്തിൽ ആക്കി എന്നും “കുടി വെള്ളപൈപ്പ് പൊട്ടൽ “എന്ന പ്രതിഭാസം എന്നും അരങ്ങേറു കയാണ്. മാസത്തിൽ പകുതി ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ പൈപ്പിൽ ശുദ്ധ ജലം കിട്ടില്ല. കുടിവെള്ളം കിട്ടാക്കനി ആയി തീർന്നിരിക്കുന്നു. ഞായറാഴ്ച വെളുപ്പിന് മുതൽ പൈപ്പിൽ ഈ പ്രദേശങ്ങളിൽ ഒരു തുള്ളി വെള്ളം പോലും ഇല്ലാത്ത അവസ്ഥ. പൈപ്പിൽ വെള്ളം ലഭിക്കില്ല എന്നുള്ള ഒരു അറിയിപ്പും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കൂടാതെ രാത്രി ആയിട്ടും വെള്ളം പൈപ്പിൽ വന്നിട്ടുമില്ല. ടാങ്കറിൽ വെള്ളം എത്തിക്കാനുള്ള ഒരു സംവിധാനവും വാട്ടർ അതോറിറ്റി, നഗരസഭ യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഈ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളം ഇല്ലാതെ വലയുമ്പോൾ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരവാദ പെട്ട ഉദ്യോഗസ്ഥർ ഒളിച്ചോടുകയാണ്. ഈ നില തുടരുകയാണെങ്കിൽ വരുന്നനിയമസഭ ഇലക്ഷനിൽ ഈ പ്രദേശത്തെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കും എന്നാണ് അറിയുന്നത്.