പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടില്‍ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ യെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയില്‍ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.സ്കൂള്‍ കലോത്സവ സംഗീതവേദികളിലെ വിധികർത്താവായി പ്രവർത്തിച്ചിരുന്നു.തളിപ്പറമ്ബിലെ മില്‍ട്ടണ്‍സ് കോളജില്‍ അധ്യാപകനായിരുന്നു. സ്വന്തമായി സംഗീത ആല്‍ബങ്ങളും നിർമിച്ച് ആലപിച്ചിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും ഗാനങ്ങള്‍ ആലപിച്ചിരുന്നു.
പരേതനായ പി.വി.കണ്ണനാണ് അച്ഛൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങള്‍: രാജം (കൊല്‍ക്കത്ത), രത്നപാല്‍ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തില്‍ നടക്കും.