സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കും. മുഖ്യ അലോട്ട്മെന്റ് പൂർത്തിയാക്കി സംസ്ഥാനത്ത് മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി കഴിഞ്ഞുവെന്നും ഇനി രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ആകെ അപേക്ഷ സമർപ്പിച്ച 4,21,621 പേരില്‍ 2,68,192 വിദ്യാർത്ഥികള്‍ക്ക് മെറിറ്റില്‍ അഡ്മിഷൻ നല്‍കി എന്നും 7,797 വിദ്യാർത്ഥികള്‍ പല കാരണങ്ങളാല്‍ അലോട്ട്മെന്റ് നല്‍കിയിട്ടും പ്രവേശനം നേടിയില്ല എന്നും അദ്ദേഹം പറഞ്ഞു.ജൂലൈ രണ്ടിനാണ് സപ്ലിമെന്ററി അപേക്ഷകള്‍ ക്ഷണിക്കുക. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ആകെയുള്ള ഒഴിവുകള്‍ 1,13,833 ആണെന്നും പ്രവേശനം നേടാനുള്ളവരുടെ എണ്ണം 26,985 ആണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മലപ്പുറത്ത് എം എസ് എഫ് പ്രവർത്തകർ ആക്രമം നടത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് എം എസ് എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും പറഞ്ഞു.