(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഏറെ ശ്രദ്ധേയമാ യതും,2021കേരള നിയമ സഭയിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ രണ്ടു കോടി രൂപയോളം പ്രഖ്യാപിച്ച കവി സുഗത കുമാരി യുടെ തിരുവനന്തപുരം നന്ദാവനത്തെ വീടായ വരദത്തെ ചരിത്ര മ്യൂസിയം ആക്കും എന്ന് പ്രഖ്യാ പിച്ച വരദ ഇനി ഏവരുടെയും ഓർമ്മക ളിൽ മാത്രം. വരദയുടെ വിൽപ്പന നടന്നിരിക്കുന്നു. ഇന്നാകട്ടെ അവിടെ വരദ എന്ന വീടിന്റെ ഔട്ട് ഹൗസ് ഉൾപ്പെടെ ഉള്ളവകെട്ടിടം വാങ്ങിയ ആൾ പൊളിച്ചു ഇടിച്ചു നിരത്തിയിരിക്കുന്നു. സാംസ്‌കാരിക കേരളം വളരെ ഞെട്ട ലോടെ യാണ് ഈ വാർത്ത ശ്രവിക്കുന്നത്. സുഗത കുമാരി എന്ന കവിയത്രി തികഞ്ഞ പ്രകൃതി സ്നേഹിആയിരുന്നു. അവർ തന്റെ കവിതകളിലൂടെ ആ സ്നേഹം മാലോകരിൽ എത്തിച്ചിരുന്നു. തന്റെ വീടും, പരിസരവും അവർ എന്നും പ്രകൃതി സ്നേഹം ഉയർത്തുന്ന തരത്തിൽ പരിപാലിച്ചിരുന്നു. എന്നാൽ ഇന്ന് ഏവരെയും ഞെട്ടിപ്പിച്ചു ആ സ്മാരക വീടും മാറ്റാർക്കോ വിറ്റിരിക്കുന്നു.