ശ്രീനഗര്‍: വടക്കന്‍ കാഷ്മീരിലെ സോപോറില്‍ നിന്ന് മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.ഷരീഖ് അഷ്റഫ്, സഖ്ലൈന് മുഷ്താഖ്, തൗഫീഖ് ഹസന് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച വൈകുന്നേരം ബോമൈ ചൗക്ക് മേഖലയില്‍ ബിഎസ്എഫും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്ന് മൂന്ന് ഹാന്‍ഡ് ഗ്രനേഡുകളും ഒമ്ബത് പോസ്റ്ററുകളും 12 പാകിസ്ഥാന് പതാകകളും കണ്ടെടുത്തു.പതിവ് പരിശോധനയ്ക്കിടെ ഗോരിപുരയില്‍ നിന്ന് ബൊമൈയിലേക്ക് സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരും സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സേനാംഗങ്ങളെ കണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സുരക്ഷാസേന തന്ത്രപരമായി പിടികൂടി.
അറസ്റ്റിലായവര്‍ ലഷ്കര്‍ ഇ-തൊയ്ബയുടെ രഹസ്യ പോരാളികളാണെന്നും സുരക്ഷാ സേനയ്ക്കെതിരെയും സിവിലിയന്മാര്ക്കെതിരെയും ആക്രമണം നടത്താന്‍ നിരന്തരം അവസരങ്ങള്‍ തേടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.