കൊച്ചി : ഗതാഗത നിയമം ലംഘിക്കുന്നത് തടയുന്നതിന് വേണ്ടി പോലീസ് നടത്തുന്ന പ്രത്യേക പരിശോധന തുടരുന്നു. എറണാകുളം റേഞ്ചില്‍ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 18 ഡ്രൈവര്‍മാര്‍ അറസ്റ്റിലായത്.ഇതില്‍ 12 പേരും ഇടുക്കിയിലാണ് പിടിയിലായത്. മദ്യപിച്ചും അശ്രദ്ധയോടെയും വാഹനമോടിച്ചതിന് മറ്റു 26 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു.ഗതാഗത നിയമം ലംഘിക്കുന്നവരെ കയ്യോടെ പിടികൂടുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ പരിശോധന നടത്തുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ സ്‌കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന കൂടുതല്‍. ഇതിലാണ് മദ്യപിച്ച് വാഹനം ഓടിച്ച സ്‌കൂള്‍ ഡ്രൈവര്‍മാര്‍ പിടിയിലായത്.