കോട്ടയം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആര്‍പ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടില്‍ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കൈപ്പുഴ ഇല്ലിച്ചിറയില്‍ വീട്ടില്‍ ഷൈന്‍ ഷാജി(23), കുമാരനല്ലൂര്‍ പേരൂക്കരപറമ്ബില്‍ വീട്ടില്‍ കാര്‍ത്തികേയന്‍ (21) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.മണിമലയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ എത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലുള്ള ഒരു ലോഡ്ജില്‍ നിന്നും യുവാക്കളെ എം.ഡി.എം.എ യുമായി പിടികൂടുന്നത്.