ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടില്‍ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്.ഭാര്യ ഉഷയോടുള്ള സംശയവും അപകട ക്ലെയിമില്‍ ഒപ്പിടാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.ഹോം നഴ്‌സായി ജോലി ചെയ്യുന്ന ഉഷ(47)യുമായി കുറച്ചുനാളായി വഴക്കുണ്ടായിരുന്നു. ഭാര്യ സൂര്യകാന്തിയിലെ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയപ്പോഴായിരുന്നു സംഭവം.മുഖത്ത് ആസിഡ് ഒഴിച്ച ശേഷം രാധാകൃഷ്ണൻ ഉഷയുടെ പുറകില്‍ കത്തികൊണ്ട് കുത്തുകയും ബൈക്കില്‍ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉഷയെ ആസിഡും കത്തിയും ഉപയോഗിച്ച് ആക്രമിക്കാൻ പ്രതി കുറച്ചുനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഉഷ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.