കഴക്കൂട്ടം:എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി കഴക്കൂട്ടത്ത് എട്ടുപേര്‍ പൊലീസ് പിടിയിലായി. നേമം സ്വദേശി ശ്രീജിത്ത് (30),പൂന്തുറ പുത്തന്‍പള്ളി സ്വദേശി ആര്‍ശ് (21), മുട്ടത്തറ സ്വദേശി ദീപു ജി ദത്ത് 43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചല്‍ സ്വദേശികളായ വിഷ്ണു ( 22 ), ശ്യാംകുമാര്‍ ( 25 ) കരമന സ്വദേശികളായ സുബാഷ് (25), അരുണ്‍ (23) എന്നിവരാണ്പിടിയിലായത്.പിടിയിലായവരില്‍ ദീപു ദത്ത്,ശ്രീജിത്ത് എന്നിവര്‍ കൊലകേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.ഇരുകാറുകളില്‍ എത്തിയ സംഘത്തില്‍ നിന്ന് 2.5ഗ്രാം എം.ഡി.എം.എയും 5 എല്‍.എസ്.ഡി സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. നര്‍ക്കോട്ടിക് സെല്‍ അസിസ്‌റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിന് ലഭിച്ച രഹസ്യ വിവരം കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു.