തിരുവനന്തപുരം: എം.ഡി.എം.എയുമായി അഞ്ചുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ കൊച്ചുതോപ്പ് ലിസി റോഡില്‍ ടി.സി 87/1411ല്‍ എബിയെന്ന ഇഗ്നേഷ്യസ് ( 23 ), പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279ല്‍ മുഹമ്മദ് അസ് ലം (23), വെട്ടുകാട് ബാലനഗര്‍ ടി.സി 90/1297ല്‍ ജോണ്‍ ബാപ്പിസ്റ്റ് (24), വെട്ടുകാട് വാര്‍ഡില്‍ ടൈറ്റാനിയം ടി.സി 80/611ല്‍ ശ്യാം ശ്യാം ജെറോം (25 ), കരിക്കകം എറുമല അപ്പൂപ്പന്‍ കോവിലിന് സമീപം വിഷ്ണു (24 ) എന്നിവരാണ് പിടിയിലായത് .പ്രതികളില്‍ നിന്ന് 1.23 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവര്‍ പീഡനം, കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംസ്ഥാന അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്തി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.