തിരുവല്ല : 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി തിരുവല്ലയിലെ രാമൻചിറയില്‍ നിന്നും നാല് യുവാക്കള്‍ പോലീസിന്റെ പിടിയിലായി.തിരുവല്ല മുത്തൂര്‍ രാമഞ്ചിറ സഫീദ മൻസിലില്‍ സഫീൻ സേട്ട് (40), പത്തനംതിട്ട മെഴുവേലി തുമ്ബമണ്‍ നോര്‍ത്ത് പടിഞ്ഞാറ്റിൻകര വീട്ടില്‍ പ്രദീഷ് (30), മുളക്കുഴ അരീക്കര ലക്ഷംവീട് കോളനിയില്‍ വലിയ കാലായില്‍ വീട്ടില്‍ ഹരീഷ് (32) ,മെഴുവേലി ആറണക്കോട് കിഴക്കകം പുത്തൻ വീട്ടില്‍ സഞ്ജു ( 30 ) എന്നിവരാണ് രാമൻചിറയിലെ മുക്കാട്ട് വീട്ടില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പിടിയിലായത് .നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ വിദ്യാധരന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയിലോല്പനങ്ങള്‍ പിടിച്ചെടുത്തത്. വീടിനുള്ളിലും കാര്‍ പോര്‍ച്ചിലുമായി സൂക്ഷിച്ചിരുന്ന 30 ചാക്കോളം പുകയില ഉല്‍പ്പന്നങ്ങളും ഇവ വിതരണം ചെയ്യുന്നതിനായി സംഘം ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് സംഘംപോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.