കളമശേരി: ഇടപ്പള്ളി ടോള്‍ഭാഗത്ത് എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേരെ കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി.മാവേലിക്കര ചെട്ടികുളങ്ങര പടശേരിവീട്ടില്‍ സുധീഷ്. എസ് (27), കട്ടപ്പന പീടികപ്പുരയിടത്തില്‍ ആതിര (27) എന്നിവരാണ് 3.9 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. വന്‍കിടക്കാരില്‍നിന്ന് ലഹരിമരുന്നുവാങ്ങി വില്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.