തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ശാഖയില്‍ നിന്ന് മുക്കുപണ്ടം പണയംവച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റചെയ്തു.പാലക്കാട് മണ്ണാർക്കാട് കരിമ്പയില്‍ കല്ലടിക്കോട് ഗവ.സ്കൂളിനു സമീപം താഴേതില്‍ ഷിജു ടി.എസ് (44),കൊല്ലം കൊട്ടാരക്കര ചൂണ്ട ചെറുകുളം ശാരദ മന്ദിരത്തില്‍ ശ്യാംകുമാർ (35) എന്നിവരാണ് അറസ്റ്റിലായത്.മാർച്ച് 3ന് മുക്കുപണ്ടത്തിന്റെ മൂന്ന് വളകള്‍ പണയംവച്ച് 1,09,000 രൂപയാണ് ഇവർ തട്ടിയെടുത്തത്. സംശയം തോന്നി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. സാധാരണ പരിശോധനകളില്‍ കണ്ടെത്താനാവാത്ത തരത്തില്‍ സ്വർണത്തില്‍ മുക്കിയെടുത്ത വളകളാണ് ഇവർ പണയംവച്ചതെന്ന് പൊലീസ് പറഞ്ഞു..സി ടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് .