തൃപ്പൂണിത്തുറ: ചിക്കന്‍ വ്യാപാര സ്ഥാപനത്തില്‍നിന്ന് നാലു ലക്ഷം രൂപ കവര്‍ന്ന അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.അസമില്‍ നിന്നാണ് ഹില്‍പാലസ് പോലീസ് പ്രതികളെപിടികൂടിയത്. മാര്‍ക്കറ്റ് റോഡിലെ ടൗണ്‍ ചിക്കന്‍ സെന്ററില്‍ മേശവലിപ്പ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ അസം സോണിപ്പുര്‍ ഡെക്കായ്ജൂലി സ്വദേശി ഇമറുള്‍ ഇസ്ലാ(24)മാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ 12 നാണ് ഉടമ കടയിലില്ലാതിരുന്ന സമയത്ത് പണം കവര്‍ച്ച് ചെയ്തശേഷം കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ട് ജോലിക്കാര്‍ കടന്നുകളഞ്ഞത്. പ്രതികളെ തേടി അസമിലെത്തിയ പോലീസ് സംഘം മഹാബൈരവ പോലീസിന്റെ സഹായത്തോടെ കൃത്രിമ ഗതാഗതതടസമുണ്ടാക്കിയാണ് പ്രതിയെ പിടികൂടിയത്. കടയില്‍നിന്ന് മോഷ്ടിച്ചെടുത്ത പണം വിജയവാഡയില്‍ വച്ചു വീതംവച്ചശേഷം മൂവര്‍സംഘം പിരിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മോഷണശേഷം പാലക്കാട് വരെ ടാക്‌സിയില്‍ സഞ്ചരിച്ച സംഘം ബസില്‍ ചെന്നൈയിലെത്തി. അവിടെനിന്ന് ട്രെയിനിലാണ് വിജയവാഡയില്‍ എത്തിയത്. ഇമറുല്‍ ഇസ് ലാമിനു ലഭിച്ച പണമുപയോഗിച്ചു വാങ്ങിയ ബൈക്ക് പോലീസ് പിടികൂടി. അത് അവിടത്തെ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.അസം സ്വദേശികളായ അസ്മത്ത് അലി, ഷംസുദ്ദീന്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരില്‍ രണ്ടാം പ്രതിയായ ടൈഗര്‍ ഷംസുദ്ദീന്‍ എന്ന ഷംസുദ്ദീന്‍ കൊലപാതക കേസുകളിലക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.