തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ബിഹാറിലെ മഗധ് സർവകലാശാലയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.
തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ സച്ചിൻ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.