ചെന്നൈ: ക്രിമിനല്‍ സംഘാഗംങ്ങള്‍ക്കൊപ്പം നിരവധി ഇന്‍സ്റ്റഗ്രാം റീലുകള്‍ പോസ്റ്റ് ചെയ്ത യുവതിയെ തമിഴ്നാട് പൊലീസ് തെരയുന്നു.മുമ്പ് കഞ്ചാവ് കേസിലും തട്ടിപ്പുകേസിലും ഉള്‍പ്പെട്ടിട്ടുള്ള വിനോദിനി എന്ന പെണ്‍കുട്ടി മാരകായുധങ്ങളുമായാണ് ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ പോസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ഇവരെ പിടികൂടാന്‍ കോയമ്പത്തൂര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
ഫാന്‍സ് കോള്‍ മീ തമന്ന എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നാണ് വിനോദിനി റീലുകള്‍ പോസ്റ്റ് ചെയ്യുന്നത്. കഠാരയും കൊടുവാളുമൊക്കെ പിടിച്ചുനില്‍ക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലെ പല കുപ്രസിദ്ധ ഗുണ്ടകളും ഈ ഇരുപത്തിമൂന്നുകാരിയുടെ സുഹൃത്തുക്കളാണ്.