ആലപ്പുഴ മാന്നാറില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന് പരിക്ക്

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന് പരിക്ക്. എസ്‌ഐയുടെ തലക്ക് വടി കൊണ്ട് അടിയേറ്റു.എസ് ഐ ബിജുക്കുട്ടനാണ് പരിക്കുപറ്റിയത്. നാടന്‍പാട്ടിനിടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കവേ പിന്നില്‍ നിന്നും തലക്കടിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐയെ പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 17 =