ആലുവ: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.കേസില്‍ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഫൈസല്‍ ബാബു, സനീർ, സിറാജ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.അതെസമയം ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ ഉള്‍പ്പെടെ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.മാസങ്ങള്‍ക്ക് മുൻപ് നടന്ന തർക്കത്തിന്റെ മുൻ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം.പ്രതികള്‍ കാറിലും ബൈക്കിലുമായെത്തിയാണ് ആക്രമണം നടത്തിയത്.മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.വാളിന് വെട്ടേറ്റവർ ചിതറിയോടി. ഓടാൻ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകർക്കുകയായിരുന്നു.മുൻ വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറല്‍ എസ്പി പറഞ്ഞു.