ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്കിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തലശ്ശേരി സ്വദേശി മാക്‌സന്‍ ജോസഫിനായിരുന്നു കടിയേറ്റത്.പോലീസ് ക്ലബ്ബിന്റെ തുഴച്ചിലുകാരനായിരുന്നു അദ്ദേഹം. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. തലശ്ശേരി കോസ്റ്റല്‍ പോലീസിലെ കോണ്‍സ്റ്റബിളാണ് ജോസഫ്. പോലീസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ചമ്പക്കുളം വള്ളമാണ് ജോസഫ് തുഴഞ്ഞിരുന്നത്. വളളം കരയില്‍ അടുപ്പിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു പാമ്പ് കടിച്ചത്.