തിരുവനന്തപുരം പോങ്ങുമൂട് വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്ന ചെറുവയ്ക്ക്ൽ , ആക്കുളം വാർഡിൽ പൈപ്പ് പൊട്ടലിൻ്റെ ഭാഗമായി രണ്ടു ദിവസം വെള്ളം കിട്ടില്ലാ എന്ന അറിയിപ്പിൻ മേൽ വെള്ളി, ശനി ദിവസങ്ങളിൽ ജലവിതരണം മുടങ്ങിയിരുന്നു. മൂന്നാം ദിവസമായ ഇന്ന് പൈപ്പ് തകരാറുകൾ പരിഹരിച്ച ശേഷവും ഈ ഭാഗങ്ങളിൽ മാത്രം ജല വിതരണം പൂർണ്ണമായി തടസ്സമായിരിക്കുകയാണ്. മറ്റു സമീപ പ്രദേശങ്ങളിൽ എല്ലാം ജലവിതരണം തുടങ്ങിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പരിൽ വിളിച്ചറിയിച്ചപ്പോൾ എയർ ബ്ലോക്ക് വന്നതായിരിക്കും, ഉടൻ ശരിയാക്കും എന്നറിയിച്ചതല്ല തേ ഇതുവരെ ഒരനക്കവും അധികൃതരിൽ നിന്നും ഉണ്ടായിട്ടില്ല. കടുത്ത വേനലിലും. കുടിവെള്ളവും, മറ്റാവശ്യങ്ങൾക്കുള്ള ജലവും ഇല്ലാതെ നാട്ടുകാർ നട്ടം തിരിയുകയാണ്. പോങ്ങുമൂട് വാട്ടർ അതോറിറ്റിക്കു മുൻപിൽ പ്രതിഷേധം നടത്തുവാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ. യാതൊരു നീക്കവും മൂന്നാം ദിവസമായിട്ടും അനങ്ങാപ്പാറ നയത്തിൽ നീങ്ങുന്ന പോങ്ങുമൂട് വാട്ടർ അതോററ്റിക്ക് മുൻപിൽ കുഞ്ഞു കുട്ടികളടക്കം പ്രതിഷേധിക്കും എന്നാണ് അറിയാൻ കഴിയുന്നത്. കൗൺസിലർമാരും പ്രശ്നത്തിൽ ഇടപെട്ടിട്ടും ജല അതോറിറ്റി മൗനത്തിലാണ്.