തിരുവനന്തപുരം :- പൂജവെയ്പ്പിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ സരസ്വതിദേവി ദർശനത്തിന് പൂജപ്പുര മണ്ഡപത്തിലേക്ക് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരത്തിലധികം കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നതിനുള്ള സംവിധാനങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുള്ളതായി സരസ്വതി മണ്ഡപം ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. സരസ്വതി മണ്ഡപത്തിൽ ആദ്യ അക്ഷരം കുറിക്കുന്നതിന് ആചാരന്മാരായി ഡോ. ശശി തരൂർ എം പി, ഐ എസ് ആർ ഒ ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ, മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, എം എൽ എ വി. കെ. പ്രശാന്ത്, എസ് അനന്തകൃഷ്ണൻ ഐ പി എസ് തുടങ്ങിയവർ അടക്കം അൻപതിധികം പേരാണുള്ളത്.
നവരാത്രി ഉത്സവത്തിന്റെ ഏഴാം ദിവസമായ ശനിയാഴ്ച നവരാത്രി പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുന്നത് ഡോ. അലക്സാണ്ടർ ജേക്കബ് റിട്ടേർഡ് ഐപിഎസാണ്. നവരാത്രി സംഗീതോത്സവത്തിൽ ചെന്നൈ റ്റി.വി.എസ് മഹാദേവന്റ സംഗീത കച്ചേരി സ്വാതി തിരുന്നാൾ സരസ്വതി മണ്ഡപത്തിൽ നടക്കും. ശ്രീചിത്തിര തിരുന്നാൽ ഓഡിറ്റോറിയത്തിൽ രാത്രി ഒമ്പതിന് നാടകം അവനവൻ തുരുത്ത്-കൊല്ലം അയനം നാടകവേദി.