തിരുവനന്തപുരം :- പൂജപ്പുര യുവ ജന സമാജം ഗ്രന്ഥ ശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം രണ്ടാം സമ്മേളനം 18ന് ഞായറാഴ്ച വൈകുന്നേരം 3.30ന് നടക്കും. ആർ. മാധവൻ നായർ അനുസ്മരണസമ്മേളനം, കവിയരങ്ങ്, പുസ്തകപ്രകാശനം, ജൂബിലി ആദരവ് തുടങ്ങിയവ ആണ് പരിപാടികൾ. ഉദ്ഘാടനം ഷാനിബ ബീഗം നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ജി സനൽകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. എം. രാമചന്ദ്രൻ, പ്രൊഫ:കെ ആർ രവീന്ദ്രൻ നായർ, എം. ശ്രീകുമാരി, ഷാനവാസ് പൊങ്ങനാട്, എസ്. അയ്യപ്പൻ, പവിത്ര എ പി, അഭിജിത് പ്രദീപ് തുടങ്ങിയവരെ ആദരിക്കും എന്ന് പ്രസിഡന്റ് ജി. രാധാകൃഷ്ണൻ, സെക്രട്ടറി പി. ഗോപകുമാർ എന്നിവർ അറിയിച്ചു.