തിരുവനന്തപുരം :- പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 28ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും
ഗ്രന്ഥശാല പ്രസിഡന്റ് ജി. രാധാകൃഷ്ണന്റ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം ഡോ. എം. രാജീവ് കുമാർ നടത്തും. ചടങ്ങിന് ആശംസകൾ അർപ്പിച്ചു പൂജപ്പുര വാർഡ് കൗൺസിലർ അഡ്വ. വി. വി. രാജേഷ്. താലുക് ലൈബ്രറി കൗൺസിൽ സി. അനിൽകുമാർ എന്നിവർ സംസാരിക്കും. ശ്രേഷ്ഠ മലയാളം സുഗമ പരീക്ഷ വിജയിക്കൾക്കുള്ള സമ്മാന വിതരണം ഇ. കെ.ഹരികുമാർ നിർവ്വഹിക്കും തുടർന്ന് അഡ്വ. ജ്യോതി രാധിക വിജയകുമാർ, മണി ശങ്കർ, കെ. രാജശേഖരൻ നായർ, റ്റി. കൃഷ്ണൻ നായർ, ആദിഷ സന്തോഷ്, വരദ എന്നിവർ സംസാരിക്കും ജോയിന്റ് സെക്രട്ടറി എസ്. വിശ്വഭരൻ നായർ കൃതജ്ഞത അർപ്പിക്കും തുടർന്ന് പുര കലാ സാഹിത്യവേദി ഗായക സംഘം അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്