കൊച്ചി: മുന്‍നിര ബേബി കെയര്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കേരളത്തില്‍ നാലു പുതിയ എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍ കൂടി തുറന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്തും തൃശൂര്‍ ജില്ലയിലെ ചാവക്കാടുമാണ് രണ്ടു വീതം സ്റ്റോറുകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ കേരളത്തിലെ പോപ്പീസ് സ്റ്റോറുകളുടെ എണ്ണം 81 ആയി. 2026 സാമ്പത്തിക വര്‍ഷം പുതുതായി 42 സ്റ്റോറുകള്‍ ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളിലായി തുറന്ന് ആകെ സ്റ്റോറുകളുടെ എണ്ണം 118ലെത്തിക്കാനാണ് പദ്ധതി.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും സാന്നിധ്യം ശക്തിപ്പെടുത്തി പ്രവര്‍ത്തനം വിപൂലീകരിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. പോപ്പീസിനെ ദേശീയ തലത്തില്‍ ഏറ്റവും വലിയ ബേബി, ചൈല്‍ഡ് കെയര്‍ ബ്രാന്‍ഡാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനു പുറമെ യുഎഇയിലും കമ്പനി പ്രവര്‍ത്തനം വിപുലീകരിക്കുന്നുണ്ട്. അബുദബിയിലെ ദല്‍മ മാളിലും ഷാര്‍ജയിലെ സഹാറ സെന്ററിലും രണ്ടു ഷോറൂമുകള്‍ തുറക്കാനുള്ള ഒരുക്കങ്ങളിലാണ് പോപ്പീസ്.
വിതരണക്കാര്‍ എന്നതിലുപരി പോപ്പീസിനെ ഒരു റീട്ടെയ്‌ലര്‍ ആക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. രണ്ടു പതിറ്റാണ്ടായി വിജയകരമായി മുന്നോട്ടു പോകുന്ന ഞങ്ങള്‍ റീട്ടെയില്‍ രംഗത്ത് അഞ്ചു വര്‍ഷവും വിജയകരമായി പൂര്‍ത്തിയാക്കി. നടപ്പു വര്‍ഷത്തിലും വരും വര്‍ഷങ്ങളിലും റീട്ടെയില്‍ വരുമാനത്തില്‍ നല്ല വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്, പോപ്പീസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഷാജു തോമസ് പറഞ്ഞു.
ഗുണമേന്മയ്ക്കാണ് പോപ്പീസ് ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങലെല്ലാം ഇതിനെ അടിസ്ഥാനമാക്കിയാണ്. പാദരക്ഷകള്‍, വലിയ കളിപ്പാട്ടങ്ങള്‍, റിമോട്ട് കാറുകള്‍ തുടങ്ങി ഉല്‍പ്പന്നശ്രേണി കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നവജാത ശിശുക്കള്‍ തൊട്ട് ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ വസ്ത്രങ്ങള്‍, ബേബി ഓയില്‍, സോപ്പ്, ബേബി വൈപ്പ്‌സ്, ഫേബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകള്‍, ടവലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് പോപ്പീസ് വിപണിയിലെത്തിക്കുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ് വരുന്നത്.