തിരുവനന്തപുരം:ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശനീശ്വര വിഗ്രഹത്തിന് മിഥുന മാസത്തിലെ പൗർണ്ണമിയും ശനിയും ഒത്തുചേർന്ന ഇന്ന് പൗർണ്ണമിക്കാവിൽ പ്രാണപ്രതിഷ്ഠ നടത്തുന്നു.20 ടൺ ഭാരവും 18 അടി ഉയരവുമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹത്തിന്റെ പൂജാ കർമ്മങ്ങൾ നടത്തുന്നത് മഹാരാഷ്ട്രയിലെ ഷിഗ്നാപ്പൂർ ശനി ക്ഷേത്രത്തിലെ മുഖ്യപുരോഹിതരായ സന്ദീപ് ശിവാജി മുല്യയും സഞ്ജയ് പത്മാകർ ജോഷിയുമാണ്.ശനീശ്വരനോടൊപ്പം വാഹനമായ കാക്കയുടെ വിഗ്രഹത്തിന്റേയും പ്രതിഷ്ഠ ഇന്നാണ് നടക്കുന്നത്.
ശനീശ്വരന്റെ
45 അടി ഉയരമുള്ള ശ്രീകോവിലും ശ്രദ്ധയാകർഷിക്കുന്നതാണ്.കൃഷ്ണശിലയിൽ കൊത്തുപണികളുള്ള കൽത്തൂണുകളും തേക്ക് തടിയിൽ തീർത്ത മേൽക്കൂരയ്ക്ക് മുകളിൽ ചെമ്പ് പാളി പൊതിഞ്ഞതുമാണ് ശ്രീകോവിൽ.മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയാണ് ശനീശ്വരന്റെ ശ്രീകോവിൽ പൗർണ്ണമിക്കാവിന് സമർപ്പിച്ചിരിക്കുന്നത്.സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപകനായ രാധാകൃഷ്ണ ശിവനാണ് വാസ്തു നോക്കിയത്.
ക്ഷേത്ര മഠാധിപതി സിൻഹാ ഗായത്രി,
ക്ഷേത്ര ജ്യോതിഷി
മലയിൻകീഴ്
കണ്ണൻ നായർ,ക്ഷേത്ര മേൽശാന്തി സജീവൻ,വർക്കല ലാൽ ശാന്തി തുടങ്ങിയവരും പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
ഇന്ന് 12 മുതൽ 1.30 വരെ സനാതന മ്യൂസിക് അക്കാഡമിയുടെ ഭക്തിഗാനമേള,1.30 മുതൽ 3 വരെ ഭജൻസ്,3 മുതൽ 4 വരെ ആർ എൽ വി നമിത സുധീഷും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി,വൈകുന്നേരം 4.30 മുതൽ 6 വരെ നൃത്തനൃത്യങ്ങൾ,6 മുതൽ 7.30 വരെ ഭജനാമൃതം,തിരുവാതിര,7.30 മുതൽ 8.15 വരെ കൈക്കൊട്ടിക്കളി,രാത്രി 8.15 മുതൽ 9.30 വരെ നൃത്തനൃത്യങ്ങൾ.
രാവിലെ 4 മണി മുതൽ രാത്രി 10 മണി വരെ നട തുറന്നിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.