നോബിൾ ഗ്രുപ്പ് ഓഫ് സ്കൂൾ നു കീഴിലുള്ള ശ്രീ ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭ സംഗമം നടന്നു
പ്രതിഭ സംഗമം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ R സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു PTA പ്രസിഡന്റ് ഗിരി ആരാധ്യ അധ്യക്ഷൻ ആയ ചടങ്ങിൽ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ S ഡിന്നി വിശ്ഷ്ട അഥിതി ആയി പങ്കെടുത്തു. കഴിഞ്ഞ SSLC, പ്ലസ് ടു പരീക്ഷ കളിൽ മികച്ച വിജയം കരസ്ഥ മാക്കിയവരെ ചടങ്ങിൽ S ഡിന്നി അനുമോദിച്ചു. ദേശീയ കായിക താരങ്ങളെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് മെമ്പർ ജി സുരേഷ് കുമാറും പ്രവർത്തി പരിചയ മേളയിൽ മികച്ച വിജയം നേടിയവർക്ക് സ്കൂൾ മാനേജർ പി സുഭാഷ് ചന്ദ്രനും സംസ്ഥാന യുവജനോത്സവ വിജയികൾക്ക് പ്രമുഖ ചിത്രകാരൻ സുജിത് ഭവനന്ദനും സമ്മനങ്ങൾ നൽകി. യോഗത്തിന് വിവിധ സ്കൂളുകളെ പ്രതിനികരിച്ചു ശ്രീ മനോജ്, ശ്രീമതി സിമി,ശ്രീമതി ലതിക പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രിതിനിധി ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഖിലേഷ് വി സി നന്ദിയും രേഖപ്പെടുത്തി