തിരുവനന്തപുരം – മലയാള സിനിമയിലെ ശക്തരായ നായകൻമാരായ പ്രേംനസീറും – ജയനും ബിഗ് സ്ക്രീനിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ശ്രീ സായ് പ്രൊഡക്ഷൻസ് നിർമ്മിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത ഇരുമ്പഴികൾ എന്ന ചലച്ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് ഹരം കൊള്ളിച്ച രണ്ട് നടൻ മാരെ ആസ്വദിക്കുവാൻ സാധിക്കുക. ഈ ചിത്രം അക്കാലത്ത് വൻ കളക്ഷൻ നേടി. ജയഭാരതിയാണ് നായിക. പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്രോത്സവത്തിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. ഫെബ്രുവരി 11 ഞായറാഴ്ച വൈകുന്നേരം 5.45 ന് വഴുതക്കാട് ലെനിൻ ബാലവാടിയിൽ കവി വിനോദ് വൈശാഖി ജയൻ അനുസ്മരണം ഉൽഘാടനം ചെയ്ത ശേഷം ചിത്രം പ്രദർശിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. പ്രവേശനം സൗജന്യം.