തിരുവനന്തപുരം : പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ 34ാം അനുസ്മരണവും ചലച്ചിത്ര താരനിശയും ജനുവരി 16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. കുഞ്ചൻ ഉൾപ്പെടെയുള്ള വമ്പൻ താരനിര പ്രേം നസീർ 5ാം മത് ചലച്ചിത്ര പുരസ്ക്കാരം സ്വീകരിക്കാനെത്തുന്നു. സ്പീക്കർ എ.എൻ . ഷംസീർ ഉത്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജനാധിപത്യ കേരള കോൺഗ്രസ് മണ് ഡലം പ്രസിഡന്റ് പീരു മുഹമ്മദ്, കവി പ്രഭാവർമ്മ, സൂര്യ കൃഷ്ണമൂർത്തി, ഉദയസമുദ്ര ചെയർമാൻ രാജശേഖരൻ നായർ, നിംസ് മെഡിസിറ്റി എം.ഡി. ഫൈസൽ ഖാൻ , കണ്ണൂർ എയ്റോസീസ് എം.ഡി. ഡോ: ഷാഹുൽ ഹമീദ്, മുൻ ജയിൽ ഡി.ഐ.ജി. സന്തോഷ്, ചലച്ചിത്ര പ്രവർത്തകരായ ടി.എസ്.സുരേഷ് ബാബു, ദർശൻ രാമൻ, ശ്രീലതാ നമ്പൂതിരി, വഞ്ചിയൂർ പ്രവീൺകുമാർ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും. കാസർക്കോട് മാർത്തോമ ബധിര സ്കൂൾ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന നൃത്തവിരുന്നും, ചലച്ചിത്ര പിണണി ഗായകൻ കൊല്ലം മോഹൻ നയിക്കുന്ന സംഗീത സന്ധ്യയും വൈകുന്നേരം 5 മണി മുതൽ തുടങ്ങും.