തിരുവനന്തപുരം :- ഒരു മനുഷ്യന്റെ മനസും ശരീരവും തളരാതെ ഇരിക്കണമെങ്കിൽ നന്മകൾ ചെയ്യണം. ആ നന്മകളുടെ പ്രതിബിംബമാണ് പ്രേം നസീറിന്റെ പേരിൽ ആരംഭിച്ച ഓർമ്മത്തണൽ. ധാരാളം പേരിൽ തണലേകുവാൻ ഈ സംരംഭത്തിലൂടെ സാധിക്കും – പ്രേം നസീർ 34 -ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി ആരംഭിച്ച ഓർമ്മത്തണൽ ഫലവൃക്ഷ തൈ സ്വീകരിച്ചു കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറയുകയുണ്ടായി. ഔദ്യോഗികവസതിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറാണ് ഫലവൃക്ഷ തൈ സമർപ്പിച്ചത്. മലയാള സിനിമയിലെ അഭിമാനമായ പ്രേം നസീറിന്റെ പേരിലുള്ള ഓർമ്മത്തണൽ ലോകമൊമ്പാടുമുള്ള മലയാളികൾക്ക് തണലേകുമെന്ന് പ്രേംകുമാർ അറിയിച്ചു. പ്രിൻസിപ്പൾ അഗ്രികൾച്ചറൽ ഓഫീസർ ബൈജു സൈമൺ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ.സുധാകരൻ (അബൂദാബി) , പീരു മുഹമ്മദ് എന്നിവർ പങ്കെടുത്തു.