ജനുവരി : 3 ന് തുടക്കം
തിരു:- നിത്യഹരിതനായകൻ പ്രേം നസീറിന്റെ 34-ാം ചരമവാർഷികം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതി ആരംഭിക്കുന്ന പ്രേംനസീർ ഓർമ്മ തണൽ വൃക്ഷ തൈ നട്ട് പിടിപ്പിക്കലിന് ജനുവരി മൂന്നിന് തുടക്കമേകുന്നു. കൃഷി വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇതിന്റെ ആദ്യ ഉൽഘാടനം കൃഷി വകുപ്പുമന്ത്രി പി. പ്രസാദിന് രാവിലെ 10 ന് ഔദ്യോഗികവസതിയായ നന്തൻ ക്കോട് ലെണേ സ്റ്റിൽ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ സമർപ്പിക്കും. ജനപ്രതിനിധികൾ – കലാ-സാംസ്ക്കാരിക പ്രവർത്തകർ എന്നിവിടങ്ങളിൽ 34 ഫലവൃക്ഷ തൈകൾ കൈമാറും. ജനുവരി 15 ന് ചിറയിൻകീഴിൽ സമാപിക്കുമെന്ന് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷയും പനച്ചമൂട് ഷാജഹാനും അറിയിച്ചു.