പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്ററിന് പുതിയ ഭരണസമിതി

തിരുവനന്തപുരം:- പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ മൂന്നാം വാർഷികവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നട ത്തിയത്. കെ.ഗണേശൻ – ചെയർമാൻ, എസ്. മുത്തു കൃഷ്ണൻ , ഡോ.സുജിത് – മുഖ്യ രക്ഷാധികാരികൾ, സി. മനോജ് കുമാർ – പ്രസിഡണ്ട്, സജിത്- വൈസ് പ്രസിഡണ്ട്, എം.യു. ശരൺ-സെക്രട്ടറി, സൗദാമിനി – ജോ : സെക്രട്ടറി, എം.കെ.യു സഫ്- ആർട്സ് കൺവീനർ, സേതു – ഖജാൻജി , വിജയൻ -ഓഡിറ്റർ, പുഷ്പ, ബിന്ദു, മണി പ്രകാശ്, ഉണ്ണികൃഷ്ണൻ ,ശ്രീകാന്ത്, ശിവൻ മാഷ്, നാരായണൻ – എക്സി. മെമ്പർ മാർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.വാർഷിക ജനറൽ ബോഡി യോഗത്തിൽ പാലക്കാട് ജില്ലാ തല പ്രേം നസീർ പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരസമർപ്ണവും ഓണ നിലാവും സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. അംഗങ്ങൾക്ക് അപകട ഇൻഷ്യു റൻസ് പദ്ധതി, സംഗീതവാസനക്കായി പാട്ടിന്റെ പാലാഴി എന്ന എല്ലാ മാസവുമുള്ള സംഗീത സന്‌ധ്യ , പ്രേം നസീർ ഫിലിം ഫെസ്റ്റ്, പ്രേം നസീർ യുവജനോൽസവം എന്നിവയും ഒരു വർഷത്തിനുള്ളിൽ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + 19 =