പന്തളം: ഈ മാസം 12ന് തുടങ്ങുന്ന തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കത്തിലേക്ക് കടക്കുകയാണ് പന്തളം. മുന്‍ വര്‍ഷങ്ങളില്‍ ഇല്ലാതിരുന്ന തിരക്ക് പ്രതീക്ഷിച്ചാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡും കൊട്ടാരവും ക്ഷേത്ര ഉപദേശകസമിതിയും തയാറെടുക്കുന്നത്.മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നട തുറന്നതോടെ പന്തളം കൊട്ടാരത്തില്‍ തിരുവാഭരണങ്ങളും ദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. പുതുവത്സര ദിനമായ ഞായറാഴ്ച വന്‍ ഭക്തജന തിരക്കായിരുന്നു ക്ഷേത്രത്തിലും പരിസരത്തും.വൃശ്ചികം ഒന്നിന് തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്നതുമുതല്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്ബരാഗത പാതയുടെ നവീകരണം തിങ്കളാഴ്ച ആരംഭിക്കും. പന്തളം വലിയപാലം മുതല്‍ മെഴുവേലിപഞ്ചായത്തിെന്‍റ അതിര്‍ത്തിയായ ആര്യാട്ട് മോടി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണപ്പണികള്‍ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ടാറിങ്, കോണ്‍ക്രീറ്റ്, കാട് വെട്ടിത്തെളിക്കല്‍ തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്. പഞ്ചായത്തുകള്‍ പാത വൃത്തിയാക്കുന്നതുകൂടാതെ നാട്ടുകാര്‍ എല്ലാ വര്‍ഷവും ശ്രമദാനമായി തിരുവാഭരണപാത കാടുവെട്ടിവൃത്തിയാക്കുക പതിവാണ്.