കൊച്ചി : രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമനന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ആറരയ്ക്ക് നെടുമ്ബാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും.തുടര്‍ന്ന് കെ പി സി സി ജംഗ്ഷനില്‍ എത്തി റോഡ് ഷോയില്‍ പങ്കെടുക്കും.രാത്രി ഏഴ് മണിക്കും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ എത്തി ഗസ്റ്റ് ഹൗസില്‍ എത്തും വിധമാണ് ഒരു കിലോ മീറ്റര്‍ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരുവായൂരിലേക്ക് പോകും.