ഷാർജ: വിമാന യാത്രക്കാരനില്‍ നിന്ന് നിരോധിത മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതായി ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോണ്‍ അതോറിറ്റി അറിയിച്ചു.ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് 8.716 കിലോ ഗ്രാം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയത്. യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തിയപ്പോഴാണ് കാർഡ് ബോർഡ് പാക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. 10,934 മയക്കുമരുന്ന് ഗുളികകളാണ് പാക്കുകളിലുണ്ടായിരുന്നത്. സംഭവത്തില്‍ കേസെടുത്ത കസ്റ്റംസ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.