മണ്ണാര്‍ക്കാട്: സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ച പത്തുലക്ഷം വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.മണ്ണാര്‍ക്കാട് ആണ്ടിപ്പാടം മംഗലംതൊടി സെയ്തിനെ (43) അറസ്റ്റ് ചെയ്തു. നഗരത്തിലെ വടക്കുമണ്ണത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലെ വാടകമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് എസ്.ഐമാരായ വി. വിവേക്, സി.എ. സാദത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ചെറുതും വലുതുമായ 46 ചാക്കുകളിലായാണ് പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. നെല്ലിപ്പുഴ ഭാഗത്ത് പലചരക്ക് കച്ചവടം നടത്തുന്നയാളാണ് സെയ്ത്. ഇയാളാണ് മുറി വാടകക്കെടുത്തിരിക്കുന്നത്.നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കുറച്ച് കാലങ്ങളായി ഇയാളെ പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. കര്‍ണാടകയില്‍നിന്നുള്ള ഒരാളാണ് ഇവ കടയിലെത്തിച്ചുതരുന്നതെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വില്‍പന ചെയ്യുന്നതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.