പാലക്കാട്: പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ വില്‍പ്പനയ്ക്ക് വേണ്ടി വീട്ടില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.നാട്ടുകല്‍ സ്വദേശി രാജേന്ദ്രന്റെ (48) വീട്ടില്‍ നിന്നുമാണ് 60 ചാക്കുകളിലും 18 പെട്ടികളിലുമായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.നെന്മാറ സ്വദേശിയായ രാജേന്ദ്രന്‍ മൂന്ന് മാസം മുന്‍പാണ് ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്. ഈ വീട്ടിലേക്ക് രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ വന്നു പോകുന്നതായി സമീപവാസികള്‍ സൂചന നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.