(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ജനത്തിരക്കുള്ള മ്യൂസിയം പരിസര പ്രദേശങ്ങളിലും, ഉത്സവപ്പറമ്പുകളും ഹൈഡ്രജൻ ബലൂണു കളുടെവിൽപ്പനയും, നിർമ്മാണ വും നിരോധിക്കണം എന്ന അവശ്യ ത്തിനു ശക്തി ഏറുകയാണ്. വളരെ യധികം അപകടസാധ്യത ഉള്ളതാണ് ഇതിന്റെ നിർമാണവും, വില്പനയും. ഉത്സവപ്പറമ്പുകളിൽ വലിയ ഗ്യാസ് സിലിണ്ടറുകളിൽ ഹൈഡ്ര ജൻ നിറച്ചു കൊണ്ടു വരുകയും, അതിന്റെ നോസ്സിൽ മുകളിൽ ബലൂണു കൾ കെട്ടി വച്ച് ഗ്യാസ് തുറന്നു വിട്ടു ബലൂണിൽ ഹൈഡ്ര ജൻ നിറക്കുകയാണ് വില്പനക്കാർ ചെയ്യുന്നത്. ഹൈ ഡ്രജന് വായുവിനെക്കാൾ ഭാര ക്കുറവ് ആയതിനാൽ ഇത് നിറച്ച ബലൂൺ കൈവിട്ടാൽ അന്തരീക്ഷത്തിലേക്കു പൊങ്ങി പറക്കും. എന്നാൽ ഇത് വളരെ ഏറെ അപകട സാധ്യത ഉള്ള ഒന്നാണ്. ഹൈ ഡ്രജന് പെട്ടെന്ന് തീ പിടിക്കുന്ന സ്വഭാവം ഉള്ള വാതകം ആണ്. ബലൂണു കൾ പറക്കുമ്പോൾ പൊട്ടുകയാണെഎങ്കിൽ തീ പിടിക്കാൻ സാധ്യത ഏറെ യാണ്. കൂടാതെ ഗ്യാസ് നിറച്ച സിലിണ്ടർ ഉപയോഗിക്കുമ്പോൾ പൊട്ടി തെറിക്കുക യാണെങ്കിൽ ഹൈഡ്രജൻ വാതകം തീ പിടിക്കുന്നതിനാൽ വൻ ദുരന്തം വരാൻ സാധ്യത ഏറെ യാണ്. ആയതിനാൽ ഇത്തരം ബലൂണുകളുടെ നിർമാണം, ഹൈഡ്ര ജൻ നിറച്ച ഗ്യാസ് സിലിണ്ടർ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതും, വക്കുന്നതും നിരോധിക്കേണ്ടതാണ്