ഡാലസ്: അച്ചടി-ദൃശ്യമാദ്ധ്യമ രംഗത്ത് അരനൂറ്റാണ്ടിലേറെ അനുഭവ സമ്ബത്തുള്ള പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനും കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടിവും പ്രസ്ക്ളബ് ഒഫ് ഡാലസ് ബോര്‍ഡ് അംഗവുമായ ബാരി ഹോഫ്‌മാന്‍ (79) അന്തരിച്ചു.പത്തുവര്‍ഷം മുമ്ബാണ് അദ്ദേഹം ഡാലസില്‍ സ്ഥിരതാമസമാക്കിയത്.2,000ത്തിലധികം ബിസിനസ് ക്ലയന്റുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന ആരോഗ്യമെഡിക്കല്‍ വാര്‍ത്താ സര്‍വീസായ ഹെല്‍ത്ത് ഡേ ന്യൂസ് സര്‍വീസിന്റെ പങ്കാളിയും സ്ഥാപക എഡിറ്ററുമായിരുന്നു.ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ ഡബ്ല്യു.ന്യൂ റേഡിയോ, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍ ഓഡിയോ നെറ്റ്‌വര്‍ക്ക് വാര്‍ത്താ സേവനം എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാനെറ്റ്, ദ ടൈംസ് മിറര്‍ എന്നിവയില്‍ സീനിയര്‍ എഡിറ്റോറിയല്‍, ജനറല്‍ മാനേജ്‌മെന്റ് ചുമതലകള്‍ വഹിച്ചിരുന്നു.