തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ തിരുവനന്തപുരത്ത് പ്രതിഷേധം. ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.ആക്രമണത്തിന് പിന്നിയില്‍ കോണ്ഗ്രസാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ വഴിയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഫ്ലെക്സുകള്‍ കീറി.
കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തി.