തിരുവനന്തപുരം :-പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, നിർത്തലാക്കിയ പ്രവാസി കാര്യവകുപ്പ് പുനസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമനം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ 16ന് രാജഭവനിലേക്കും 2023 ഫെബ്രുവരി15ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. 16ന് രാജഭവൻ മാർച്ച് സിപിഐ( എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി ഇബ്രാഹിം, കെ പ്രതാപ് കുമാർ, ബി എൽ അനിൽകുമാർ, ഹസീന റഫീക്ക് തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.