മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശികളായ കവറൊടി അസലും സഫുവയും ചേർന്നെഴുതിയ ഇംഗ്ലീഷ് രചന സാങ്കൽപികയാത്ര കഥ അമേരിക്ക പ്രസിദ്ധീകരിച്ചിരിക്കുകയാണ് ….
2020 കോവി ഡ് പശ്ചാത്തലത്തിൽ തങ്ങളുടെ ഹൃദയാഭിലാഷം കടലാസിലെഴുതി പിടിപ്പിക്കുകയായിരുന്നു… എപ്പോഴും യാത്രയാണ് ഇവരുടെ ഇഷ്ടവിനോദം… തന്റെ സഹോദരിമാർ എഴുതിയ സൃഷ്ടികൾ കണ്ട് അതിശയമുളവാക്കിയ മൂത്ത സഹോദരി ഡോ. ഹിബ : ലൈഫ് ജേണി എന്ന ഈ സാങ്കൽപ്പിക സ്വപ്ന യാത്ര പുസ്തകമാക്കണമെന്നും അമേരിക്കൻ പബ്ലിഷിംഗ് വിഭാഗത്തിന് അയച്ചു കൊടുക്കണമെന്നും അഭിപ്രായപ്പെട്ടു… ന്യൂയോർക്കിലെ സ്ഥലവിവരണ യാത്രാ പ്രതീതികളായ ട്രിപ്പ് to ന്യൂ യോർക്ക് എന്ന ഉള്ളടക്കം Kindle – എന്ന അമേരിക്കയിലെ പ്രസാധക വിഭാഗത്തിന് 2020 – ൽ അയച്ചു കൊടുത്തു….!
സൃഷ്ടികൾ പൂർത്തികരിച്ചപ്പോൾ മൂത്ത സഹോദരി ഡോ. ഹിബ എഡിറ്റിംഗ് നടത്തുകയും ഭർത്താവ് ഡോ. അമീൻ ഉമർ കവർ ഡിസൈൻ ചെയ്യുകയും മറ്റൊരു സഹോദരി ഡോ: റിദ പ്രൂഫിംഗ് നടത്തുകയും ചെയ്തു… അമേരിക്കയിൽ പഠിക്കുന്ന ബന്ധുവായ ഹിഷാം വഴിയാണ് അമേരിക്കയിലെ സ്ഥലവിവരണങ്ങൾ മനസ്സിലാക്കിയത്… 2021 ൽ അമേരിക്കൻ പ്രസാധകർ Kindle – ഡിജിറ്റലായി പുറത്തിറക്കിയ വിവരം ഇമെയിൽ വഴി അറിയാൻ സാധിച്ചു….
2024 – ജൂൺ 4 ന് പുസ്തകമാക്കി പുറത്തിറങ്ങി… പിതാവ് ഹൈദറലിയുടെ ഖത്തറിലുള്ള സുഹൃത്ത് വഴിയാണ് പുസ്തകത്തിന്റെ കോപ്പികൾ ലഭിച്ചത്.
ലൈഫ് ജേണി.. എന്ന 35 പേജുള്ള ഈ പുസ്തകം ചെറിയ പ്രായത്തിൽ എഴുതാനും ആഗ്രഹിക്കാനും സാധിച്ചതിന്റെ വലിയ അംഗികാരമാണ് ഇംഗ്ലീഷിൽ എഴുതിയ ഈ സർഗ വിഭവം മലപ്പുറം കുറ്റിപ്പാല – കഴുങ്ങിപ്പടി ദേശത്തു നിന്നും അമേരിക്കയിലെത്തിയ സന്തോഷവും അതേ പ്രകാരം തങ്ങളുടെ രചനകൾ അമേരിക്കൻ പ്രസാധകർ അംഗീകരിച്ചതിലുമുള്ള ആത്മഹർഷത്തിലാണ് കുടുംബവും നാട്ടുകാരും…
രണ്ടത്താണി അൽ മനാർ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയാണ് അസൽ ഹൈദർ പത്താം തരം വിദ്യാർഥിനിയാണ്.. സഫുവ ഹൈദർ..