പൂജപ്പുര സ്‌പോർട്ടിംഗ് യൂണിയന്റെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക – പൂജപ്പുര ഗവൺമെന്റ് എൽ പി എസ്സിന് പാത്രങ്ങൾ കൈമാറി

പൂജപ്പുര : പൂജപ്പുരയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന പൂജപ്പുര സ്പോർട്ടിങ് യൂണിയന്റെ പ്രവർത്തനങ്ങൾ ഏവർക്കും ഒരിക്കൽ കൂടി മാതൃക ആകുകയാണ്. സമൂഹത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ യുവ തലമുറയെ പ്രാപ്ത രാ ക്കുന്നതിനുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ സ്പോർട്ടിങ് യൂണിയൻ നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ ഇന്നാകട്ടെ സേവന പ്രവർത്തന ങ്ങളുടെ ഭാഗമായി പൂജപ്പുരയുടെ പൈത്രകംഉറങ്ങുന്ന സരസ്വതി വിദ്യാലയം ആയ പൂജപ്പുര ഗവണ്മെന്റ് എൽ പി എസ്‌ ന് സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്കുള്ള പാത്രങ്ങൾ സംഭവനയായി നൽകിയാണ് സ്പോർട്ടിങ് യൂണിയൻ തന്റെ പ്രവർത്തനങ്ങളിൽ തിളക്കം കുറിച്ചത്. സ്പോർട്ടിങ് യൂണിയൻ രക്ഷാധികാരി കൃഷ്ണൻനായർ, പ്രസിഡന്റ്‌ മോഹനകുമാർ, വൈസ് പ്രസിഡന്റ്‌ ബാബുരാജ്, സെക്രട്ടറി ഗോപകുമാർ, ട്രഷറർ ജയശേഖർ, വിശ്വംഭരൻ നായർ, ഗോപകുമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ലയ ക്ക് പാത്രങ്ങൾ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ കൈമാറി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven + 12 =