(അജിത് കുമാർ. ഡി )
തിരുവനന്തപുരം:- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവഭാവങ്ങൾ അടങ്ങിയ ശില്പങ്ങൾ സെപ്റ്റംബർ 19ന് പ്രതിഷ്ഠിക്കും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ മേൽക്കൂര മാതിരി സരസ്വതി മണ്ഡപക്ഷേത്രത്തിനു പുതിയ മേൽക്കൂരയുടെ നിർമ്മാണം പുരോഗമിച്ചു വരുന്നു. നവരാത്രി മഹോത്സവം ആയി ബന്ധപ്പെട്ട ചരിത്രത്തിൽ ഇടംപിടിച്ച ക്ഷേത്രമാണ് പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രം.ചെങ്കോട്ടയിലെ മൈലാട്ടിയിൽ ആണ് സരസ്വതിദേവിയുടെ ശില്പങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് വരുന്നത്.ഇതോടൊപ്പം വള്ളി ദേവയാനി കുടുംബം( ശിവപാർവ്വതി കുടുംബം ) ആയിട്ടുള്ള ശിൽപവും പ്രതിഷ്ഠിക്കുന്നുണ്ട് സെപ്റ്റംബർ 19 നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്ര അഞ്ജലി സ്വാമിയാർ, കൊട്ടാരം രാജകുടുംബാംഗങ്ങൾ, മേയർ, എംഎൽഎ, കൗൺസിലർ മറ്റു പ്രമുഖർ തുടങ്ങിയവർ കലശാഭിഷേകം ചടങ്ങുകളിൽ പങ്കെടുക്കും. നവരാത്രി മഹോത്സവത്തിന് ഒമ്പത് ദിവസങ്ങളിലായി സരസ്വതിദേവിയെ ഒൻപതു ഭാവങ്ങളിൽ ആയിട്ടാണ് ഓരോ ദിവസങ്ങളിലും പൂജകൾ നടത്തുന്നത്. ഇത്തരം ഭാവങ്ങൾ അടങ്ങിയ ശില്പങ്ങൾ മറ്റൊരു ക്ഷേത്രത്തിനും ഇല്ലെന്നുള്ളതാണ്
പൂജപ്പുര സരസ്വതി മണ്ഡപ ക്ഷേത്രത്തിന്റെ പെരുമ ക്ക് മകുടം ചാർത്തും .