തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ തന്ത്രി യുടെ വാക്കിന് പുല്ലു വില കല്പിച്ചു ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ നടത്തുന്ന പ്രവർത്തന ങ്ങളിൽ ഇവിടെ എത്തുന്ന ഭക്ത ജനങ്ങളിലും, നാട്ടുകാർക്കും ശക്തമായ എതിർപ്പ്. അതി പുരാതനവും ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിനു ഒരു തന്ത്രി ഉണ്ട്. സാധാരണ ക്ഷേത്രത്തിലെ പൂജകൾ, മറ്റു വിശേഷപൂജകൾ തുടങ്ങിയവ നടത്തുന്നതിന് ക്ഷേത്രം തന്ത്രിയുടെ വാക്കാണ് അവസാന വാക്കായി ഏതൊരു ക്ഷേത്രവും എടുക്കുന്നത്. എന്നാൽ ഇവിടുത്തെ സ്ഥിതി ഇപ്പോൾ മാറിയിരിക്കുന്നു. തന്ത്രി യുടെ നിർദേശങ്ങൾക്ക് ഇദ്ദേഹം പുല്ലു വില കല്പ്പിക്കുന്നു എന്ന് മാത്രമല്ല സ്വയം തന്ത്രി ചമഞ്ഞു കാര്യങ്ങൾ ചെയ്യുക യാണെന്നാണ് പൊതുവെ ഉള്ള ആരോപണം ആയി ഉയർന്നു കേൾക്കുന്നത്. അതിനു നിരവധി ഉദാഹരണങ്ങൾ ആണ് പുറത്തു വരുന്നത്. ക്ഷേത്രം ക്യാമ്പൗണ്ടിൽ മതിൽ കെട്ടിനകത്തു വര്ഷങ്ങളായി നിന്നിരുന്ന ഗജ വീരൻ ശിവകുമാർ ചരിഞ്ഞു. ഈ സംഭവത്തിൽ ക്ഷേത്രം തന്ത്രി നിർദേശിച്ച പരിഹാരപൂജകൾ ഇന്ന് വരെ നടത്തിയിട്ടില്ല. ഇത് ക്ഷേത്രഅശു ദ്ധിക്കു കാരണമായിട്ടുണ്ട്. സാധാരണ ക്ഷേ ത്ര പരിസര പ്രദേശങ്ങളിൽ ഒരു മരണം നടന്നാൽ നട നടക്കുകയും അതുമായി ബന്ധപ്പെട്ട ശുദ്ധി കർമ്മങ്ങൾ കഴിഞ്ഞതിനു ശേഷമേ നട തുറക്കുകയുള്ളു. ഇതാകട്ടെ ക്ഷേ ത്ര നാലമ്പലം പരിസരത്തു നടന്ന ആനയുടെ മരണം ആയി ബന്ധ പ്പെട്ടു തന്ത്രി നിർദേശിക്കുന്ന പൂജ വിധികൾ നടത്തിയാൽ മാത്രമേ ക്ഷേത്രം ശുദ്ധി വന്നു ദേവ ചൈതന്യത്തിന് ശക്തി വരുകയുള്ളു. തന്ത്രി ഇത് സംബന്ധിച്ചു നൽകിയ ചാർത്തു പോലും വെളിച്ചം കാണുകയോ പരിപാലിക്കുകയോ ചെയ്തില്ല. കൂടാതെ പൂജ വിധികൾ ആയി നടന്നു കൊണ്ടിരിക്കുന്ന പല പൂജകളും ഇന്ന് യഥാവിധി നടക്കുന്നില്ല. ഇതിനു നിർദേശം നൽകി നടത്തേണ്ട ഈ ഓഫീസർ അതിനു മുതിരാതെ തന്റെ ഇഷ്ടം പോലെ നടത്തിയാൽ മതി എന്ന വിചാരത്തിൽ ആണ് കാര്യങ്ങൾ നടക്കുന്നത് എന്നാണ് ആക്ഷേപം. ക്ഷേത്ര പരിസരത്ത് നിൽക്കുന്ന വര്ഷങ്ങളോളം പഴക്കം ഉള്ള ആൽമരം ശിഖരങ്ങൾ സമീപ വാസികൾക്ക് അപകടം ഭീഷണി ആണെന്ന് വന്നതിനെ തുടർന്ന് കൊമ്പുകൾ മുറിച്ചു മാറ്റുന്നതിനു പകരം വര്ഷങ്ങളോളം പഴക്കമുള്ള ആൽ മരം മുറിച്ചു മാറ്റുകയും, അവയുടെ തടികൾ ക്ഷേത്രം വളപ്പിൽ കൂട്ടിയിട്ടിയിരിക്കയാണ്. ആൽ മരം പോലുള്ള സംരക്ഷിത വൃക്ഷങ്ങൾ മുറിക്കുന്നതിനു വനം വകുപ്പിന്റെ അനുമതി ആവശ്യം ആണ്. ഈ ഉദ്യോഗസ്ഥൻ തന്റെ സ്വന്തം ഇഷ്ടപ്രകാരം മുറിച്ചു മാറ്റിയ സംഭവം വനം വകുപ്പ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്നാണറിയുന്നത്. ഇത് കാരണം മുറിച്ച തടികൾ ലേലം ചെയ്യാനാകാതെ ക്ഷേ ത്ര പരിസരത്ത് കൂട്ടിയിട്ടു അമ്പല പരിസരം മറ്റൊരു “തടിക്കട “ആക്കി മാറ്റിയിരിക്കുകയാണ്. ക്ഷേത്ര പരിപാവനത യെയും ഭക്ത ജനാവിശ്വാസത്തേയും വെല്ലു വിളിക്കുന്ന ഈ ഉദ്യോഗസ്തനെ ഇവിടെ നിന്നും “ഇളക്കി പ്രതിഷ്ഠി ക്കാൻ “ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തയ്യാറാകണം എന്ന ആവശ്യവും ഭക്ത ജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്.